Latest NewsIndiaNews

മഹാകാല്‍ ഇടനാഴിയിലെ ആറ് സപ്തഋഷി വിഗ്രഹങ്ങള്‍ തകര്‍ന്നു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ അതിശക്തമായ അതിശക്തമായ കാറ്റില്‍ ഉജ്ജയിനിലെ മഹാകാല്‍ ഇടനാഴിയില്‍ ആറ് സപ്തഋഷി വിഗ്രഹങ്ങള്‍ തകര്‍ന്നു. ഉജ്ജയിനില്‍ തുടര്‍ച്ചയായി ഉണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്നാണ് വിഗ്രഹങ്ങള്‍ തകര്‍ന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് നിരവധി നാശ ന്ഷടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also: ആഴ്ചയുടെ ആദ്യ ദിനം കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തോടെ ഓഹരി വിപണി

ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ മഹാകാല്‍ ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന ഏഴ് സപ്തഋഷികളുടെ വിഗ്രഹങ്ങളില്‍ ആറെണ്ണമാണ് കാറ്റില്‍ തകര്‍ന്ന് വീണത്. എന്നാല്‍ ഈ സമയങ്ങളില്‍ ഇടനാഴിയില്‍ സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിഗ്രഹങ്ങള്‍ തകര്‍ന്ന് വീണതോടെ ക്ഷേത്രം മണിക്കൂറുകളോളം അടച്ചിട്ടു. വിഗ്രഹങ്ങള്‍ പുന:സജ്ജീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

856 കോടി രൂപ വിലമതിയ്ക്കുന്ന മഹാകാലേശ്വര്‍ ക്ഷേത്രം രാജ്യത്തെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്. പുണ്യനദിയായ ഷിപ്രയുടെ തീരത്തിന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തിയുടെ പ്രവാഹങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്ന സ്വയംഭൂ ആണ് ലിംഗരൂപത്തിലുള്ള ശിവന്‍ എന്നാണ് വിശ്വസിക്കുന്നത്. ശിവന്റെ ആനന്ദ താണ്ഡവ സ്വരൂപത്തെ ചിത്രീകരിക്കുന്ന വ്യത്യസ്ത ഭാവങ്ങളുള്ള 108 ശിവസ്തംഭങ്ങളും ക്ഷേത്രത്തിലുണ്ട്. ശിവന്റെ ഏറ്റവും പവിത്രമായ വാസസ്ഥലമെന്ന് പറയപ്പെടുന്ന ക്ഷേത്രമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button