Latest NewsNewsIndia

വന്ദേ ഭാരതിനെ വരവേൽക്കാനൊരുങ്ങി അസം, പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

അസമിലെ ഗുവാഹത്തിയിൽ നിന്ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിലേക്കാണ് വന്ദേ ഭാരത് സർവീസ് നടത്തുക

കാത്തിരിപ്പിന് വിരാമമിട്ട് അസിമിൽ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. ഫ്ലാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവർ പങ്കെടുക്കുന്നതാണ്.

അസമിലെ ഗുവാഹത്തിയിൽ നിന്ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിലേക്കാണ് വന്ദേ ഭാരത് സർവീസ് നടത്തുക. അഞ്ച് മണിക്കൂറും 30 മിനിറ്റും കൊണ്ട് 400 കിലോമീറ്റലധികം ദൂരമാണ് പിന്നിടുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോച്ചുകളാണ് വന്ദേ ഭാരതിന് ഉള്ളത്. വന്ദേ ഭാരതിന്റെ സാധാരണ സർവീസുകൾ ആരംഭിക്കുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ്. അതേസമയം, വടക്ക് കിഴക്കൻ മേഖലയിലെ 59 സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 70,000 കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പിലാക്കും.

Also Read: ‘ഐ.പി.എല്‍ ഫൈനലിൽ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’

shortlink

Related Articles

Post Your Comments

Related Articles


Back to top button