KeralaLatest NewsNews

കോൺട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സർവീസിന് സഹായിച്ചു: ആർടിഒയെ സസ്പെന്റ് ചെയ്‌ത്‌ എംവിഡി

കൊല്ലം: കോൺട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സർവീസിന് സഹായിച്ചതിനെ തുടര്‍ന്ന് കൊല്ലം ആർടി ഓഫീസർ ഡി മഹേഷിനെ എംവിഡി സസ്‌പെൻഡ് ചെയ്തു. കോൺട്രാക്ട് ക്യാരിയേജുകളെ സഹായിക്കുംവിധം വകുപ്പിന് റിപ്പോർട്ട് നൽകിയെന്നും കണ്ടെത്തി.

ടി. മഹേഷിനെ ഗതാഗത സെക്രട്ടറിയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ച് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി കൊല്ലം അധികൃതർ തങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ ബിജു പ്രഭാകറിന് പരാതി നൽകിയിരുന്നു.

shortlink

Post Your Comments


Back to top button