കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ തെളിവെടുപ്പ് പൂർത്തിയായി. ഷിബിലിയെ ചെറുതുരുത്തി താഴപ്രയിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടയിൽ പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
കൊലക്ക് ശേഷം ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചതിന് ശേഷം കാർ താഴപ്രയിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. ഷിബിലിയുടെ സുഹൃത്തായ ഒരു സ്ത്രീ ഇവിടെ താമസിക്കുന്നുണ്ട്.
മൂന്ന് വസ്തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. സിദ്ദിഖിന്റെ ചെക്കുബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവ. ഇവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലും തെളിവെടുപ്പ് നടത്തി.
Post Your Comments