മലപ്പുറം: തിരൂരിലെ ഹോട്ടൽ ഉടമയുടെ മരണത്തിൽ അറസ്റ്റിലായ ഫർഹാനയും ഷിബിലിയും വിവാഹം കഴിക്കാൻ ശ്രമിക്കാൻ ശ്രമിച്ചിരുന്നതായി ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി. ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാൽ ആണ് വിവാഹന നടക്കാതിരുന്നത്. ഷിബിലിയുടെ കുടുംബപശ്ചാത്തലം അത്ര സുഖകരമല്ല. ഇയാളുടെ അമ്മ തമിഴ്നാട് സ്വദേശിയോടൊപ്പം പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാൻ കാരണം. ഫർഹാന പഠിക്കാൻ മിടുക്കിയായിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ പറഞ്ഞു. അതേ സമയം സിദ്ദിഖിന്റെ കൊലപാതകത്തിൽ ഷിബിലിയെ കുറ്റപ്പെടുത്തി പ്രതി ഫർഹാനയുടെ കുടുംബം. ഫർഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മ ഫാത്തിമയുടെ പ്രതികരണം.
ഫർഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് ഫർഹാന മോഷണം നടത്തിയിരുന്നതെന്നും അവർ പറഞ്ഞു. ഫർഹാന പൂർണമായി ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഉമ്മ പറയുന്നു.സുഹൃത്തുക്കളായ ഫർഹാന, ആഷിക് എന്നിവരാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സംഭവത്തിൽ സിദ്ദിഖിന്റെ കൊലപാതക നടന്നതായി പോലീസ് പറയുന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴികൾ പുറത്ത് വന്നു.
രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കോഴിക്കോട് നഗരപരിധിയിൽ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുണ്ടെന്നിരിക്കെ എന്തിന് മറ്റൊരു ഹോട്ടലിൽ മുറിയെടുത്തു എന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ജീവനക്കാർ മുറിയിൽ രക്തക്കറ കണ്ടിരുന്നു. എന്നാൽ ആർത്തവ രക്തമാണെന്ന് പറഞ്ഞ് പ്രതികളായ ഷിബിലും ഫർഹാനയും ഹോട്ടൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രണ്ട് മുറികളിൽ ഒരു മുറി സംഭവ ശേഷം ആരും ഉപയോഗിചിട്ടില്ല. എന്നാൽ ഒരു മുറി കസ്റ്റമർ ഉപയോഗിച്ചെന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇരുപത്തി ഒന്നാം തിയതി സിദ്ദിഖിന്‍റെ ബന്ധുക്കള്‍ പൊലീസിന് കൊടുത്ത പരാതിക്ക് പിന്നാലെയാണ് അടിമുടി ദുരൂഹതകൾ നിറഞ്ഞ കൊലപാതക കേസ് പുറത്തായത്.
Post Your Comments