Latest NewsIndiaNews

വാഹനാപകടത്തിൽ പത്ത് മരണം: കാർ പൂർണമായും തകർന്നു

ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്.

മൈസൂരു: സ്വകാര്യ ബസ്സും ടൊയോട്ട എസ്‍യു‍വി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. എസ്‍യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു. ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി.

READ ALSO: പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയില്‍, വിഷാംശം ഉള്ളില്‍ ചെന്നു:അതീവ ഗുരുതരാവസ്ഥയില്‍

മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. ടൊയോട്ട ഇന്നോവയിലുണ്ടായിരുന്ന 13 പേരിൽ പത്ത് പേരും മരിച്ചു, മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button