മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയെ മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതിഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Read Also: വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതികൾ പിടിയില്‍
ബെലറൂസ് പ്രതിപക്ഷ നേതാവ് വലേറി സെപ്കാലോ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുടിന്റെ ഏറ്റവും അടുത്ത അനുയായിയാണ് 68കാരനായ ലുകാഷെങ്കോ. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ലുകാഷെങ്കോക്ക് വിഷബാധയേറ്റെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹത്തിന്റെ രക്തം ശുദ്ധീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു.
ആരോഗ്യനിലയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. വിഷബാധക്ക് പിന്നില്‍ റഷ്യയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വലേറി സെപ്കാലോ ആരോപിച്ചു.
Post Your Comments