Latest NewsKeralaNews

ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ത്യാക്കാർക്ക് അഭിമാന നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ പാർലമെന്റിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Read Also: നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് തള്ളി: സ്മൃതി ഇറാനി

ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷമാണിതെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന് സമർപ്പിച്ചത്. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളിൽ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദർശിച്ചു.

Read Also: നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് തള്ളി: സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button