MalappuramKeralaNattuvarthaLatest NewsNews

ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടങ്ങി വേങ്ങരയിൽ ഒന്നര വയസുകാരൻ മരിച്ചു

വേങ്ങര: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. വേങ്ങരയിലാണ് സംഭവം. വേങ്ങര മാങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസ്സൈൻ ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുട്ടി മാതാവ് അനീസയുടെ വീട്ടിൽ ആയിരുന്നു. അമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കുട്ടി. കളിക്കുന്നതിനിടെ ഈന്തപ്പഴത്തിന്റെ കുരു കുട്ടിയുടെ വായിൽ പോയി. കുരു തൊണ്ടയിൽ തടഞ്ഞതും കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button