Latest NewsIndiaNews

ഇന്ന് മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനം

മുംബൈ: ഇന്ന് മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനം. ഹിന്ദുസമൂഹത്തിന്റെ സാമൂഹ്യ ഐക്യത്തിനെ മുന്‍നിര്‍ത്തിയായിരുന്നു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഭരണഘടനയില്‍ ഇന്ത്യയുടെ ഹൈന്ദവപാരമ്പര്യത്തിനെ മുന്‍നിര്‍ത്തിയുള്ള അടിസ്ഥാന നിയമനിര്‍മ്മാണം വേണമെന്ന് സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു.

Read Also: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു : പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും പി​ഴ​യും

റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്ട്രയായിരുന്നു വീര സവര്‍ക്കറുടെ ജന്മദേശം. 1883 മെയ് മാസം 28-ന് മഹാരാഷ്ട്രയിലെ ഭാഗൂരില്‍ ദാമോദര്‍ സവര്‍ക്കറുടെയും രാധാഭായിയുടേയും പുത്രനായി വിനായക് ദാമോദര്‍ സവര്‍ക്കര്‍ ജനിച്ചു. ദാമോദര്‍ സവര്‍ക്കര്‍ക്ക് നാല് മക്കളായിരുന്നു. സവര്‍ക്കര്‍ സഹോദരന്മാര്‍ എല്ലാവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ രണ്ടു ജീവപര്യന്തം ശിക്ഷ നല്‍കിയ ഏക വിപ്ലവകാരിയാണ് സവര്‍ക്കര്‍. 1966 ഫെബ്രുവരി 26-ന് ഇരുപതിലധികം ദിവസം നീണ്ട ഉപവാസത്തിലൂടെ വീര സവര്‍ക്കര്‍ പ്രാണത്യാഗം ചെയ്യുകയായിരുന്നു. സവര്‍ക്കര്‍ ജയന്തി സ്വാതന്ത്ര്യ വീര്‍ ഗൗരവ് ദിവസ് ആയി ആഘോഷിക്കുകയാണ് മഹാരാഷ്ട്ര.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button