Latest NewsKeralaNews

പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃക: തേജ്വസി യാദവ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ് പിണറായി വിജയനെന്ന് അദ്ദേഹം വ്യക്തമാക്കി. എം പി വീരേന്ദ്ര കുമാർ അനുസ്മരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് 17 വയസുകാരന്‍ ആത്മഹത്യ ചെയ്തു

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുകയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണ്. അതാണ് യഥാർത്ഥ കേരള സ്റ്റോറി. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുവേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.

Read Also: എനിക്ക് എന്റെ മുഖം ഇഷ്ടമല്ല, കണ്ണാടി നോക്കുമ്പോള്‍ എന്നെത്തന്നെ ശപിക്കുമായിരുന്നു: മോഹൻലാലിന്റെ വില്ലൻ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button