കിലുക്കം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ പരിചിതനായ ബോളിവുഡ് നടനാണ് ശരത് സക്‌സേന. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി സിനിമാരംഗത്ത് സജീവമായുള്ള ശരത് സക്‌സേന ബോളിവുഡിലെ അഭിനയം മതിയാക്കിയിരിക്കുകയാണ്.
‘ഹിന്ദി ചിത്രങ്ങളില്‍ വില്ലൻ വേഷങ്ങളിലേയ്‌ക്ക് മാത്രമാണ് വിളിക്കുന്നത്. ബോളിവുഡില്‍ അഭിനയ സാധ്യതയുള്ള വേഷങ്ങളിലേയ്‌ക്ക് അവസരം ലഭിക്കാത്തതിനാലാണ് തെന്നിന്ത്യൻ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാൻ ആരംഭിച്ചത്. എനിക്ക് എന്റെ മുഖം ഇഷ്ടമല്ലായിരുന്നു. രാവിലെ ഷൂട്ടിന് പോകുന്നതിന് മുൻപ് കണ്ണാടി നോക്കുമ്ബോള്‍ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു. കാരണം ഞാൻ ഇടി കൊള്ളാൻ വേണ്ടിയാണ് പോകുന്നത്. നായകന്മാരുടെ ഇൻട്രോ സീനിനു വേണ്ടിയാണ് ഞങ്ങളെ ആവശ്യം. നായകൻ വരുമെന്നും എന്നെ ഇടിച്ച ശേഷം കഥയിലെ നായകനാണെന്ന് പ്രസ്താവിക്കുമെന്നുമുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. ഇതായിരുന്നു 25 മുതല്‍ 30 വര്‍ഷത്തോളം എന്റെ ജോലി’.
READ ALSO: മലപ്പുറത്ത് സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു: അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ
‘ഒരിക്കല്‍ എത്ര രൂപ സമ്പാദ്യമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു. ഞാൻ ജോലിക്കൊന്നും പോയില്ലെങ്കിലും ഒരു വര്‍ഷം കഴിയാനുള്ള തുക പക്കലുണ്ടെന്ന് ഭാര്യ വ്യക്തമാക്കി. അന്ന് ഞാൻ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. ദൈവാനുഗ്രഹം കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കമല്‍ ഹാസന്റെ ഓഫീസില്‍ നിന്ന് വിളിവന്നു. ഗുണയിലെ വേഷം എനിക്ക് നല്‍കി. പ്രതിഫലവും കഥാപാത്രവും നല്ലതായിരുന്നു.’- ശരത് സക്‌സേന പറയുന്നു
Post Your Comments