Latest NewsNewsInternational

വടക്കൻ പാകിസ്താനിൽ ശക്തമായ ഹിമപാതം: 11 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ദുർഘടമായ ഭൂപ്രദേശമായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിയ തോതിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്

വടക്കൻ പാകിസ്താനിലെ ആസ്റ്റോർ ജില്ലയിലെ ഷൗണ്ടർ ടോപ് പാസിൽ ഉണ്ടായ ഹിമപാതത്തിൽ മരണസംഖ്യ ഉയർന്നു. നാല് വയസുള്ള കുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേരാണ് മരിച്ചത്. ആട്ടിൻ കൂട്ടവുമായി ഗുജ്ജർ കുടുംബം പർവ്വത പ്രദേശം മുറിച്ചു കടക്കുന്നതിനിടെയാണ് ശക്തമായ ഹിമപാതം അനുഭവപ്പെട്ടത്. ഏകദേശം 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ദുർഘടമായ ഭൂപ്രദേശമായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിയ തോതിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിൽ, എട്ട് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. പാക് അധീന കാശ്മീരിലെ ഗില്‍ജിത്ത് ബാൾട്ടിസ്ഥാൻ മേഖലയിൽ ആസ്റ്റോർ ജില്ലയിൽ ആസാദ് കാശ്മീരിലേക്ക് ബന്ധിപ്പിക്കുന്ന ചുരത്തിന്റെ ഭാഗത്തായാണ് മഞ്ഞുവീഴ്ച ഉണ്ടായത്. പ്രദേശവാസികളും, പാകിസ്ഥാൻ സൈനികരും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഈ മേഖലയിൽ ഹിമപാതങ്ങൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.

Also Read: അരിക്കൊമ്പൻ റേഷൻ കടയുടെ വാതിലിൽ മുട്ടിയെന്ന് നാട്ടുകാർ; ഇപ്പോഴുള്ളത് ചുരുളി വെള്ളച്ചാട്ടത്തിന് സമീപംa

shortlink

Related Articles

Post Your Comments

Related Articles


Back to top button