CricketLatest NewsNewsSports

ഐപിഎല്‍ കലാശപ്പോര് മഴ കൊണ്ടുപോകും? മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ കിരീടം ആർക്ക്?

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്. അഹമ്മദാബാദില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിക്കുമോയെന്ന ഭയത്തിൽ ആരാധകർ. അഹമ്മദാബാദില്‍ ഞായറാഴ്ച വൈകിട്ട് മഴയ്‌ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനാല്‍ മത്സരം വൈകിയാകും ആരംഭിക്കുക. ഇന്ന് വൈകിട്ട് മഴയ്‌ക്ക് 40 ശതമാനം സാധ്യതയാണ് നഗരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനൊപ്പം കാറ്റും പ്രതീക്ഷിക്കുന്നു.

അഹമ്മദാബാദില്‍ ഞായറാഴ്‌ച ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. ഐപിഎല്‍ പ്ലേയിംഗ് കണ്ടീഷന്‍സ് അനുസരിച്ച് പ്ലേ ഓഫ് ഘട്ടത്തിലെ മത്സരങ്ങള്‍ക്കൊന്നും റിസര്‍വ് ദിനമില്ല. അതിനാല്‍ മത്സരദിവസമായ ഇന്ന് തന്നെ തന്നെ കളി പൂര്‍ത്തികരിക്കേണ്ടി വരും. ഐപിഎല്‍ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് 7.30നാണ് ഫൈനല്‍ മത്സരം തുടങ്ങേണ്ടത്. ഫൈനലിന് മത്സരം പൂര്‍ത്തീകരിക്കേണ്ട സമയത്തിന് ശേഷം രണ്ട് മണിക്കൂര്‍ കൂടി കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്.

മഴമൂലം വൈകിയും മത്സരം ആരംഭിക്കാൻ കഴിയില്ലെങ്കിൽ, 20 ഓവര്‍ മത്സരം തുടങ്ങാനാവുമോ എന്നാകും അമ്പയര്‍മാര്‍ ആദ്യം പരിശോധിക്കുക. ഇതിന് കഴിഞ്ഞില്ലെങ്കില്‍ പിന്നീട് കുറഞ്ഞത് അഞ്ചോവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്നും പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പർ ഓവർ സാധ്യത നോക്കും. സൂപ്പര്‍ ഓവര്‍ പോലും സാധ്യമാവാതെ വരികയാണെങ്കിൽ മത്സരം പൂർണമായും ഒഴിവാക്കും. അങ്ങനെ വന്നാൽ ലീഗ് റൗണ്ടില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാതമെത്തിയ ടീമിനെയാകും ഐപിഎല്‍ വിജയികളായി പ്രഖ്യാപിക്കുക. ലീഗ് റൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത് എത്തിയത് എന്നതിനാല്‍ സ്വാഭാവികമായും ഗുജറാത്ത് രണ്ടാം തവണയും ചാമ്പ്യന്‍മാരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button