ErnakulamNattuvarthaLatest NewsKeralaNews

റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു

നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്

മരട്: റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്.

Read Also : ‘രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നത്’

എറണാകുളം നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അപകടം നടന്നത്. നഗരസഭയുടെ ഹാളില്‍ നടന്ന വിവാഹ ചടങ്ങിലും തൊട്ടടുത്ത വീട്ടിലെ അടിയന്തരചടങ്ങിലും പങ്കെടുത്ത് തിരിച്ച് വീട്ടിലേക്കു പോകുകയായിരുന്നു മീര. ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ റോഡ് മുറിച്ചു കടക്കവെ അരൂര്‍ ഭാഗത്തും നിന്നും വൈറ്റിലയിലേക്കു പോകുകയായിരുന്ന പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതറിയാതെ മുന്നോട്ട് പോയ വാഹനം ഇവരുടെ ദേഹത്തു കൂടെ കയറിയിറങ്ങി.

ഡ്രൈവറെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ വഴിവിളക്കുകള്‍ തെളിയാതിരുന്നതിനാല്‍ റോഡ് മുറിച്ചുകടന്നത് കണ്ടില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മക്കള്‍: വിനോദ്, വിദ്യ. മരുമക്കള്‍: നിധീഷ്, അര്‍ച്ചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button