സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനവത്കരണം ഉടൻ നടപ്പാക്കും. മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസിലാക്കിയശേഷം, അതിനനുസരിച്ചുള്ള വൃക്ഷങ്ങളാണ് വച്ചുപിടിപ്പിക്കുക. കൂടാതെ, ചില മേഖലകളിൽ സ്വാഭാവിക പുൽമേടുകളും സൃഷ്ടിക്കുന്നതാണ്.
ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സ്വാഭാവിക വനവത്കരണം നടപ്പാക്കിയിട്ടുണ്ട്. സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കുന്നതോടെ മൃഗങ്ങളുടെ കാടിറക്കം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയിൽ 29.86 ശതമാനം മാത്രമാണ് വനം. സ്വാഭാവിക വനവത്കരണവുമായി ബന്ധപ്പെട്ട് ഉടൻ നയരേഖ തയ്യാറാക്കുന്നതാണ്.
Also Read: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍
വനങ്ങളിലെ മണ്ണിന് യോജിച്ച മരങ്ങളാണ് പ്രധാനമായും വച്ചുപിടിപ്പിക്കുക. ചെമ്മൺ പ്രദേശങ്ങളിൽ ഇരുൾ, കരിമരുത്, മാവ്, പ്ലാവ്, ഞാവൽ, കാഞ്ഞിരം, അത്തി തുടങ്ങിയവയും, ഉയർന്ന പ്രദേശങ്ങളിൽ ഈട്ടി, കുളമാവ്, വാലി, മരോട്ടി, വയണ, ചോലപ്പൂവം, കുന്തിരിക്കം തുടങ്ങിയവയും വച്ചുപിടിപ്പിക്കും
Post Your Comments