![](/wp-content/uploads/2023/05/crime-3.jpg)
പ്രയാഗ്രാജ്: പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് 17 വയസുകാരന് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. പതിനേഴുകാരൻ അയല്‍വാസിയുടെ ഗേറ്റില്‍ കാര്‍ ഇടിച്ച് കയറ്റുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അയല്‍വാസി കുട്ടിയെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പോലീസിനെ വിളിക്കുകയും ചെയ്തു.
തുടർന്ന്, പോലീസ് എത്തി കുട്ടിയെയും അമ്മയെയും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ, അമ്മയേയും മൂത്ത മകനെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസിന്റെ ഭീഷണിയിൽ ഭയന്ന ആൺകുട്ടി മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നും തങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും പോലീസ് അറിയിച്ചു.
Post Your Comments