KozhikodeLatest NewsKeralaNattuvarthaNews

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്

കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്.

കോടഞ്ചേരി പതങ്കയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also : ലൈസൻസ് ഇല്ലാതെ സർവ്വീസ് നടത്തി: മലപ്പുറത്ത് ബോട്ട് പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം അപകട സാധ്യതയുള്ളതിനാല്‍ പതങ്കയത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഇവിടേക്കുള്ള വഴി കെട്ടി അടക്കുകയും ഹോം ഗാര്‍ഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇത് മറികടന്ന് ആനക്കാംപൊയില്‍ ഭാഗത്തുകൂടെ എത്തിയാണ് പുഴയില്‍ ഇറങ്ങിയത്.

അതേസമയം, പത്തനംതിട്ട അച്ചൻകോവിലാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളും മുങ്ങി മരിച്ചു. വെട്ടൂർ സ്വദേശികളായ അഭിലാഷ്, അഭിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button