
ബാർബി ഡോളിനെ പോലെയാകാൻ 82 ലക്ഷം രൂപയുടെ സൗന്ദര്യ ശസ്ത്രക്രിയ നടത്തി യുവതി. ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ബാർബിയാകാൻ മുഖത്തും ശരീരത്തിന്‌റെ വിവിധ ഭാഗങ്ങളിലുമായി കോസ്മെറ്റിക് ശസ്ത്രക്രിയ നടത്തിയത്. മൂക്ക്, ചുണ്ട്, നെറ്റി, മാറിടം എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ശസ്ത്രക്രിയ നടത്തിയത്.
സൗന്ദര്യത്തിനു വേണ്ടി എത്ര പണം ചിലവഴിച്ചാലും അതൊന്നും നഷ്ടമായി കണക്കാക്കേണ്ടതില്ലെന്നാണ് ജാസ്മിൻ പറയുന്നത്. ശസ്ത്രക്രിയയിലൂടെ നേടുന്ന ഓരോ മാറ്റങ്ങള്‍ക്കും പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്നും ജാസ്മിൻ പറഞ്ഞു. തന്റെ ജീവിതത്തെ ഈ മാറ്റം മികച്ച രീതിയിൽ മാറ്റിമറിച്ചതായി യുവതി പറയുന്നു. 18-ാം വയസ് മുതലാണ് ശസ്ത്രക്രിയകൾ ചെയ്ത് തുടങ്ങുന്നത്.
ആദ്യം സ്തന വളർച്ചയ്ക്കുള്ള ശസ്ത്രക്രിയ നടത്തി. ഇപ്പോൾ 25 വയസ്സുണ്ട് ജാസ്മിന്. ഇതിനകം നിരവധി ശസ്ത്രക്രിയകൾ ജാസ്മിൻ നടത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ ഇത്തരം ശസ്ത്രക്രിയയെക്കുറിച്ച് മനസിലാക്കിയിരുന്നതായും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും ജാസ്മിൻ പറഞ്ഞു.
Post Your Comments