
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ചെങ്കോല്‍ പ്രതിഷ്ഠാ ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇതിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ എത്തിയ ആചാര്യന്മാര്‍ സുവര്‍ണ്ണ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രോചരണങ്ങളോടെയായിരുന്നു ചെങ്കോല്‍ കൈമാറ്റം. കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Read Also: അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തും: റവന്യു മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആചാര്യന്മാര്‍ പ്രത്യേക ഉപഹാരവും സമ്മാനിച്ചു. പ്രധാനമന്ത്രി ആചാര്യന്മാരുടെ അനുഗ്രഹം തേടുകയും ചെയ്തു. ധര്‍മ്മപുരം, തിരുവാവാടുതുറൈ എന്നിവിടങ്ങളിലെ അധീനങ്ങള്‍ രാവിലെ തന്നെ രാജ്യതലസ്ഥാനത്തെത്തി. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ ചരിത്രപരവും പവിത്രവുമായ ചെങ്കോല്‍ സ്ഥാപിക്കും. ധര്‍മ്മപുരം അധീനം, പളനി അധീനം, വിരുദാചലം അധീനം, തിരുക്കോയിലൂര്‍ അധീനം തുടങ്ങിയ അധീനങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
Post Your Comments