![](/wp-content/uploads/2023/05/man-arrested-after-attacking-girl-trivandrum.jpg)
തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ കന്യാകുളങ്ങര സ്വദേശിയായ ബിജുവിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.
ഇന്നലെ രാവിലെയാണ് ബിജു പെൺകുട്ടിയുടെ മുത്തച്ഛന്റെ തലയ്ക്കടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തത്. പിടിയിലായ ബിജു നാലോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇയാൾക്കെതിരെ വധശ്രമത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments