സംസ്ഥാനത്ത് വീണ്ടും വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിലാണ് വേനൽ മഴ കനക്കുക. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴ അനുഭവപ്പെട്ടിരുന്നു. മഴ കനക്കുന്നതിനാൽ മലയോര മേഖലകളിൽ ഉൾപ്പെടെയുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്.
സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് തുടരുന്നതാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. മഴ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
Also Read: ചിന്നക്കനാൽ ലക്ഷ്യമിട്ട് അരിക്കൊമ്പൻ; പുലിവാല് പിടിച്ച് വനംവകുപ്പ്, നിരീക്ഷണം ശക്തം
Post Your Comments