Latest NewsKeralaNews

ഹോട്ടലുടമയുടെ കൊലപാതകം: ഫർഹാനയുടെ സഹോദരൻ കസ്റ്റഡിയിൽ, കൊലപ്പെടുത്തിയത് നെഞ്ചത്ത് ഭാരമുള്ള വസ്തു വച്ച്

കോഴിക്കോട്: ഹോട്ടലുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഫർഹാനയുടെ സഹോദരൻ ഗഫൂറും പോലീസ് കസ്റ്റഡിയിൽ. ഇതോടെ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം നാല് ആയി.

സിദ്ദിഖിന്റെ നെഞ്ചത്ത് ഭാരമുള്ള വസ്തു വച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ഇതിനെ തുടർന്ന് സിദ്ദിഖിന്റെ വാരിയെല്ലിൽ പൊട്ടലുണ്ട്. തുടർന്ന് ഇലക്ട്രിക് കട്ടറുപയോഗിച്ച് ഇദ്ദേഹത്തിന്റെ ശരീരം വെട്ടിമുറിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മൃതദേഹം വെട്ടിമാറ്റാൻ ഉപയോ​ഗിച്ച ഇലക്ട്രിക് കട്ടറും മൃതദേഹം കടത്താനുപയോ​ഗിച്ച് ട്രോളി ബാ​ഗും പ്രതികൾ വാങ്ങിയത് കൊലപാതകത്തിന് ശേഷമാണെന്നാണ് വിവരം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രിക് കട്ടറുപയോ​ഗിച്ചതായി പോലീസ് സംശയിക്കുന്നത്. എന്നാൽ, നിലവിൽ കൃത്യത്തിന് ഉപയോ​ഗിച്ചിരിക്കുന്ന ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല.

കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളായ ഷിബിലിയും ഫർഹാനയും മേയ് 18-ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ മുറിയെടുത്തിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജി 03, ജി 04 എന്നീ മുറികളിലാണ് ഇവരുണ്ടായിരുന്നത്. കൊലപാതകം നടന്നത് മേയ് 18-ന് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കൃത്യത്തിന് ശേഷം മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയത് ആരാണെന്ന് കാര്യത്തിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button