രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് മെയ് 30 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദ് ചെയ്തു. പ്രവർത്തനപരമായ കാരണത്തെ തുടർന്നാണ് വിമാനങ്ങൾ വീണ്ടും റദ്ദ് ചെയ്തതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഗോ ഫസ്റ്റ് ക്ഷമ ചോദിച്ചു. നേരത്തെ മെയ് 26ന് വിമാനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ കമ്പനി നടത്തിയിരുന്നു.
ഫ്ലൈറ്റ് റദ്ദാക്കിയതിനെ തുടർന്ന് തടസം നേരിട്ട മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 3നാണ് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്തത്. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ഗോ ഫസ്റ്റ് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. ജെറ്റ് എയർവെയ്സിനു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനി കൂടിയാണ് ഗോ ഫസ്റ്റ്.
Post Your Comments