Latest NewsKeralaNews

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണില്‍ തീപിടിത്തം: ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചതെന്ന് പ്രാഥമിക നിഗമനം 

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണില്‍ തീപിടിച്ചു. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ തീ പടർന്നത്.

നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് ഇവിടെ നിന്നുള്ള പ്രാഥമിക വിവരം.

തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button