Latest NewsIndiaNews

ഭർത്താവിന്റെ മരണം സഹിക്കാൻ കഴിഞ്ഞില്ല: ഭാര്യ ജീവനൊടുക്കി

ഹൈദരാബാദ്: ഭർത്താവിന്റെ മരണം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ബാഗ് ആംബർപേട്ടിലെ ഡിസി കോളനിയിലെ സഹിതി ആണ് മരിച്ചത്. മരണപ്പെട്ട ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെയാണ് ഇവർ ആത്മഹത്യ ചെയ്തത്.

Read Also: കശ്‌മീരി വിഘടനവാദി യാസിൻ മാലിക്കിന് വധശിക്ഷ നൽകണം: ഹൈക്കോടതിയെ സമീപിച്ച് എൻഐഎ

ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം യുവതിയെ മാതാപിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. സഹോദരി പുറത്തുപോയ സമയത്താണ് സഹിതി ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വേർപാടിന് പിന്നാലെ സഹിതി മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഫാനിൽ തൂങ്ങിയ സഹിതിയെ കണ്ട വീട്ടുകാർ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം 

shortlink

Related Articles

Post Your Comments

Related Articles


Back to top button