Latest NewsNewsLife StyleHealth & Fitness

മുഖത്തെ ചുളിവുകള്‍ മാറ്റാൻ ചെയ്യേണ്ടത്

മുഖത്തെ ചുളിവുകള്‍ പലരും നേരിടുന്ന പ്രശ്നമാണ്. മുപ്പത് വയസ് കഴിയുമ്പോഴേ ചിലരില്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് കാണാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ തേടിയെത്തുന്ന ചുളിവുകളെ വളരെ എളുപ്പം അകറ്റാനാകും. ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ ചുളിവുകള്‍ എങ്ങനെ അകറ്റാമെന്ന് നോക്കാം.

മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ മറ്റോ തേയ്ക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാല്‍ മുഖത്ത് ചുളിവുകളുണ്ടാകാനിടയുണ്ട്. മസാജു ചെയ്യുമ്പോള്‍ എപ്പോഴും വിരലുകള്‍ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. വെയിലേല്‍ക്കുന്നത് കഴിയുന്നതും കുറയ്ക്കുക.

Read Also : മുംബൈയില്‍ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 1500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ച് കസ്റ്റംസ്

പാല്‍പ്പാടയില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുഖത്തെ ചുളിവുകള്‍ അകറ്റാം. പഴച്ചാര്‍ മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും മൃദുത്വം നല്‍കാനും സഹായിക്കും. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയില്‍ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button