KollamLatest NewsKeralaNattuvarthaNews

മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്തു,പി​ങ്ക് പൊ​ലീ​സി​ന്റെ വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്തു:യുവാവ് പിടിയിൽ

വാ​ഴ​വി​ള സ്വ​ദേ​ശി ഹ​രി​ലാ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്

പു​ന​ലൂ​ർ: മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് പി​ങ്ക് പൊ​ലീ​സി​ന്റെ വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്തു. തുടർന്ന്, യു​വാ​വി​നെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഴ​വി​ള സ്വ​ദേ​ശി ഹ​രി​ലാ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധന: മദ്യത്തിന്റെയും കൊക്കെയ്‌നിന്റെയും സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്

പു​ന​ലൂരിൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെയാണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. മ​ദ്യ​പി​ച്ച് ബ​ഹ​ളം ​വ​ച്ച ഹ​രി​ലാ​ലി​നോ​ട് പോ​കാ​ൻ പി​ങ്ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ, ഇതിൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ റോ​ഡി​ൽ കി​ട​ന്ന കോ​ൺ​ക്രീ​റ്റ് ക​ട്ട ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്റെ പു​റ​കി​ലെ ഗ്ലാ​സ് ഇ​ടി​ച്ചു ത​ക​ർ​ത്തു. കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button