Latest NewsNewsIndia

ഇപ്പോള്‍ രാജ്യമെങ്ങും വൈറലായ സെങ്കോളിനെ കുറിച്ച് കൂടുതല്‍ അറിയാം

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന ചരിത്ര ചിഹ്നമായ ചെങ്കോല്‍ ചടങ്ങിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ്.

Read Also: കോവിഡിനേക്കാള്‍ മാരകമായ ലക്ഷങ്ങളെ മരണത്തിന് കീഴടക്കുന്ന അജ്ഞാത രോഗം വരുന്നു,ലോകം തയ്യാറെടുക്കണം: ലോകാരോഗ്യ സംഘടന

നീതി എന്നര്‍ത്ഥം വരുന്ന സെമ്മായി എന്ന തമിഴ് പദത്തില്‍ നിന്നാണ് സെങ്കോള്‍ അഥവാ ചെങ്കോല്‍ എന്ന പദത്തിന്റെ ഉത്ഭവം. ‘അധികാരത്തെയും നീതിയെയും’ പ്രതിനിധീകരിക്കുന്ന, തമിഴ് ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും ഉത്ഭവിച്ച ഈ സെന്‍ഗോള്‍ അല്ലെങ്കില്‍ സെങ്കോള്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമുള്ള സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരപരമായ രീതിയില്‍ സ്ഥാപിക്കും.

ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ നന്ദികേശ്വരമുദ്രയുള്ള സ്വര്‍ണ്ണ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ചെങ്കോല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ അടയാളമായി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് കൈമാറിയതാണെന്നും അമിത് ഷാ പറഞ്ഞു. നീതി എന്നര്‍ത്ഥം വരുന്ന സെമ്മായി എന്ന തമിഴ് വാക്കില്‍ നിന്നാണ് സെങ്കോല്‍ അഥവാ ചെങ്കോല്‍ എന്ന വാക്ക് ഉത്ഭവിച്ചത്. ഗംഗാജലത്തില്‍ ശുദ്ധി ചെയ്തതാണ് ഈ അധികാര ചെങ്കോല്‍.

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവുമായി ഏറെ ബന്ധമുള്ള ഈ സ്വര്‍ണ്ണ ചെങ്കോല്‍ ബ്രിട്ടീഷുകാരില്‍ നിന്നും അധികാരം ഇന്ത്യക്കാര്‍ക്ക് കൈമാറിയതിന്റെ പ്രതീകം കൂടിയാണ്. സ്വാതന്ത്ര പ്രഖ്യാപന വേളയില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണില്‍ നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റുവാങ്ങിയ ഈ അധികാര ചിഹ്നം, ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ കൂടിയായ സി രാജഗോപാലാചാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിര്‍മ്മിച്ചത്.

തമിഴ്നാട് ചരിത്രത്തില്‍ അധികാരമേല്‍ക്കുന്ന ഭരണാധികാരികള്‍ക്ക് അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി അവിടുത്തെ മുതിര്‍ന്ന പുരോഹിതന്‍മാര്‍ ചെങ്കോല്‍ നല്‍കിയിരുന്നു. ചോള രാജവംശത്തിലും ഈ പാരമ്പര്യം പിന്തുടര്‍ന്ന് പോന്നിരുന്നുവെന്നും സി രാജഗോപാലാചാരി ചൂണ്ടിക്കാട്ടി. അതുപോലെ ഇന്ത്യയുടെ അധികാരകൈമാറ്റത്തിനും ചെങ്കോല്‍ പ്രതീകമായി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വെച്ചു. തുടര്‍ന്ന് ചെങ്കോല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജഗോപാലാചാരി തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി സംസാരിച്ചു. മഠാധിപതി ആ ചുമതല ഏറ്റുവാങ്ങി. തുടര്‍ന്ന് അന്നത്തെ മദ്രാസിലെ സ്വര്‍ണ്ണപണിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ഈ സ്വര്‍ണ്ണ ചെങ്കോല്‍ നിര്‍മ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകളില്‍ നന്തി(കാള)യുടെ രൂപവും ഉണ്ട്. നീതിയുടെ പ്രതീകമായിട്ടാണ് ചെങ്കോലില്‍ നന്തി രൂപവും കൊത്തിവച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button