
കൊല്ലം: ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അമ്മ കുളിപ്പിച്ചപ്പോഴാണ്പീഡന വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു.
തുടർന്ന്, അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കിയത്. വിവരം തിരക്കിയ ഡോക്ടറോട് കുട്ടി തേങ്ങയിടാൻ വന്നയാൾ പീഡിപ്പിച്ചതായി വെളിപ്പെടുത്തുകയായിരുന്നു.
പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനം: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
ഇതിന് പിന്നാലെ, പെൺകുട്ടിയുടെ അമ്മ കടയ്ക്കൽ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കേസിൽ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Post Your Comments