കൊട്ടിയം: സ്കൂട്ടർ വാനിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. പാരിപ്പള്ളി എഴിപ്പുറം ചാവർകോട് സസ്പൂൾ ഹവേലിയിൽ പരേതനായ അജികുമാറിന്റെ മകൻ ഗിൽജിത്ത് (22)ആണ് മരിച്ചത്.
Read Also : മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരിക്ക്
കഴിഞ്ഞ 23-ന് കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കൊട്ടിയം സിതാര ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. കൊട്ടിയം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഗിൽജിത്തിന്റെ സ്കൂട്ടറിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന മറ്റൊരു വാഹനത്തെ മറികടന്ന് വന്ന വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ അതേ ദിശയിൽ വന്ന ഓട്ടോറിക്ഷയിലും ചെന്നിടിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഗിൽജിത്തിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും. ഗിൽജിത്തിന്റെ മാതാവ് എൻ.എൽ.നിഷ. സഹോദരൻ ആൻമിഥുൻ. ചാവർകോട് വികെസിഇറ്റിയിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു ഗിൽജിത്ത്.
Post Your Comments