Life Style

മുട്ടയ്ക്ക് പകരം കഴിക്കാം… ഈ പച്ചക്കറികള്‍

മുട്ടയ്ക്ക് പകരം കഴിക്കാം… ഈ പച്ചക്കറികള്‍

മുട്ട കഴിക്കാത്തവരാണെങ്കില്‍ അവര്‍ ഇതിന് പകരമായി എന്തുകഴിക്കണം? മുട്ടയോളം പ്രോട്ടീന്‍ ലഭിക്കുന്ന പച്ചക്കറികള്‍ ഏതെല്ലാമാണ്? അക്കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

മുട്ടയ്ക്ക് പകരം കഴിക്കാവുന്ന പച്ചക്കറികള്‍…

ചീര, പീസ്, കൂണ്‍, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവയാണ് മുട്ടയ്ക്ക് വളരെ എളുപ്പത്തില്‍ പകരം വയ്ക്കാവുന്ന പച്ചക്കറികള്‍. ഇവയെല്ലാം തന്നെ പ്രോട്ടീനിനാലാണ് സമ്പന്നം. നമുക്കറിയാം മുട്ട കഴിക്കുന്നതും പ്രധാനമായും പ്രോട്ടീന്‍ ലഭിക്കുന്നതിനാണ്. അതിനാല്‍ തന്നെ മുട്ടയ്ക്ക് പകരം വയ്ക്കുന്ന പച്ചക്കറികളാകുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

മുട്ട കഴിക്കാത്തവരാണെങ്കില്‍ മുകളില്‍പ്പറഞ്ഞ ഭക്ഷണസാധനങ്ങളെല്ലാം പതിവ് ഡയറ്റില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്.

എന്തുകൊണ്ട് ഇവ കഴിക്കണം?

മുട്ട കഴിക്കുന്നില്ലെങ്കില്‍, കഴിക്കേണ്ട- പക്ഷേ അതിന് പകരമായി മറ്റെന്തെങ്കിലും കഴിക്കേണ്ട കാര്യമെന്ത് എന്ന് ചിന്തിക്കുന്നവരും കാണും. നേരത്തേ പറഞ്ഞത് പോലെ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. അത് കഴിച്ചില്ലെങ്കില്‍ നമുക്ക് പ്രോട്ടീന്‍ നഷ്ടം തന്നെയാണ് പ്രധാനമായും ഉണ്ടാവുക.

ഇങ്ങനെ പ്രോട്ടീന്‍ കുറഞ്ഞുപോകുന്നത് പല പ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കാം. പേശികളില്‍ ബലക്കുറവ്- ആരോഗ്യക്കുറവ്,ദഹനപ്രശ്‌നങ്ങള്‍, ശരീരഭാരം ബാലന്‍സ് ചെയ്യാന്‍ സാധിക്കാതിരിക്കല്‍, മുടിയുടെയോ ചര്‍മ്മത്തിന്റെയോ ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി പല പ്രയാസങ്ങളും പ്രോട്ടീന്‍ കുറവായാല്‍ നേരിടാം. അതിനാല്‍ പ്രോട്ടീന്‍ അത്രമാത്രം പ്രധാനം തന്നെയെന്ന് മനസിലാക്കുക.

പ്രത്യേകിച്ച് കൗമാരക്കാരില്‍ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. അതിനാല്‍ ഈ പ്രായക്കാര്‍ മുട്ട കഴിക്കുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും പരിഹാരം കാണേണ്ട ഡയറ്റ് പ്രശ്‌നം തന്നെയാകും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button