KasargodNattuvarthaLatest NewsKeralaNews

പെ​ണ്‍​കു​ട്ടി​യു​ടെ ചിത്രം മോ​ര്‍​ഫ് ചെ​യ്ത് പ്രചരിപ്പിച്ചു : പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം പ്ലാ​ഞ്ചേ​രി​ക്കോ​ണം സ്വ​ദേ​ശി എ​സ്. ശ​ര​ണി​നെ(28)​യാ​ണ് അറസ്റ്റ് ചെയ്തത്

തൃ​ക്ക​രി​പ്പൂ​ര്‍: പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ​തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം പ്ലാ​ഞ്ചേ​രി​ക്കോ​ണം സ്വ​ദേ​ശി എ​സ്. ശ​ര​ണി​നെ(28)​യാ​ണ് അറസ്റ്റ് ചെയ്തത്. ച​ന്തേ​ര പൊലീ​സ് മും​ബൈ​യി​ലെ​ത്തിയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വ് മും​ബൈ വ​ഴി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി പൊ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

Read Also : മലപ്പുറത്ത് ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

2018-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ​ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 14 കാ​രി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ശ​ര​ണി​നെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല ചി​ത്ര​മാ​ക്കി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

കേ​സെ​ടു​ത്ത​തി​ന് പിന്നാലെ ഒ​ളി​വി​ല്‍​പോ​യ ഇ​യാ​ള്‍​ക്കെ​തി​രെ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തുടർന്നാ​ണ് ഇയാൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്.

അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button