ഉത്തരാഖണ്ഡിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിച്ചു. ഡൽഹി മുതൽ ഡെറാഡൂൺ വരെയാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. മെയ് 29 മുതലാണ് വന്ദേ ഭാരതിന്റെ റെഗുലർ സർവീസുകൾ ആരംഭിക്കുക. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്നതാണ്.
ജൂൺ മാസത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലേക്കും വന്ദേ ഭാരത് എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ‘ഡെറാഡൂൺ ഡൽഹിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഉത്തരാഖണ്ഡിന് ഇന്ന് ലഭിക്കുന്നതോടെ, രാജ്യ തലസ്ഥാനത്ത് അതിവേഗത്തിൽ എത്തിച്ചേരാൻ കഴിയും. ഇത് ഡൽഹിക്കും ഡെറാഡൂണിനും ഇടയിലുള്ള യാത്ര സമയം കുറയ്ക്കുന്നു’, ഫ്ലാഗ് ഓഫ് വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
Also Read: ആപ്പിളിന്റെ വിത്തുകൾ അറിയാതെ പോലും കഴിക്കരുത്, മാരക വിഷം! കൂടുതൽ വിവരങ്ങളറിയാം
എസി ചെയർ കാറിന് 1,065 രൂപയും, എക്സിക്യൂട്ടീവ് ചെയർ കാറിന് 1,890 രൂപയുമാണ് നിരക്ക്. ആകെ എട്ട് കോച്ചുകളാണ് ഉള്ളത്. ആദ്യ സ്റ്റോപ്പായ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 17.50 മണിക്കാണ് ട്രെയിൻ പുറപ്പെടുക. മീററ്റ് സിറ്റി, മുസാഫർ നഗർ, സഹാറൻപൂർ, റൂർക്കി, ഹരിദ്വാർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Post Your Comments