തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ ഇ-ഗവേർണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എന്ന എൽഡിഎഫ് സർക്കാർ നയം സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേർത്തു നടപ്പാക്കുന്ന ഇ-ഗവേർണൻസിലൂടെ യാഥാർത്ഥ്യമാവുകയാണ്.
സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഇ-സേവനം പോർട്ടൽ എന്ന ഏകജാലക സംവിധാനത്തിലൂടെ ഏകദേശം 900 സേവനങ്ങൾ ലഭ്യമാക്കുന്നു. മറ്റൊരു ജനകീയ പദ്ധതിയായ ഇ-ഡിസ്ട്രിക്റ്റ് മുഖേന 7.5 കോടിയോളം സർട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കിയത്. ഇ-ഗവേർണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്‌വർക്ക് പദ്ധതി ആവിഷ്‌ക്കരിച്ചു. സർക്കാർ ഓഫീസുകൾക്കുള്ളിലെ ഫയൽ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തി.
എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയും റീ-സർവ്വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റൽ റീ-സർവ്വേ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വർഷം സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെൻറ് സമ്പ്രദായം നടപ്പാക്കുകയും അതുവഴി 250 സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുകയും ചെയ്തു.
Read Also: ആപ്പിളിന്റെ വിത്തുകൾ അറിയാതെ പോലും കഴിക്കരുത്, മാരക വിഷം! കൂടുതൽ വിവരങ്ങളറിയാം
Post Your Comments