സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയാണ് അനുഭവപ്പെടുക. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ മഴ അനുഭവപ്പെടുമെങ്കിലും, ഇന്ന് ഒരു ജില്ലകൾക്കും സാധ്യത മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരള- ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനെ തുടർന്നാണ് മത്സ്യബന്ധനം വിലക്കിയത്. അതേസമയം, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. വേനൽ മഴ അനുഭവപ്പെടുമെങ്കിലും, മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുന്നതാണ്.
Also Read: ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
Post Your Comments