Latest NewsNewsTechnology

ചാറ്റ്ജിപിടി പ്രവർത്തനരഹിതം! സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

ചാറ്റ്ജിപിടിയിൽ തകരാറുകൾ ഉണ്ടെന്ന് ഡൗൺ ഡിക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി പണിമുടക്കിയതായി റിപ്പോർട്ട്. ചാറ്റ്ജിപിടിക്കൊപ്പം സ്ഥാപക കമ്പനിയായ ഓപ്പൺ എഐയും പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇതോടെ, നിരവധി ഉപഭോക്താക്കളാണ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. ചാറ്റ്ജിപിടിയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ഉത്തരം ലഭിക്കാതെ ടൈപ്പിംഗ് ചിഹ്നം മാത്രമാണ് സ്ക്രീനിൽ ദൃശ്യമാകുന്നത്.

ആദ്യ ഘട്ടത്തിൽ മിക്ക ഉപഭോക്താക്കളും ഇന്റർനെറ്റ് തകരാറാണെന്നാണ് കരുതിയത്. പിന്നീട് നിരവധി ആളുകൾ സമാനമായ പ്രശ്നം ഉന്നയിച്ചതോടെയാണ് പ്രശ്നം ചാറ്റ്ജിപിടിയുടേതാണെന്ന് മനസിലായത്. ഇതോടെ, ഒട്ടനവധി ഉപഭോക്താക്കളാണ് സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചത്. അതേസമയം, ചാറ്റ്ജിപിടിയിൽ തകരാറുകൾ ഉണ്ടെന്ന് ഡൗൺ ഡിക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: ചെയ്യാത്ത ജോലിക്ക് കരാറുകാരന് ലക്ഷങ്ങൾ നൽകി: പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ

2022 നവംബറിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ ഓപ്പൺ എഐ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ തോതിൽ ജനപ്രീതി നേടാൻ ചാറ്റ്ജിപിടിക്ക് സാധിച്ചിരുന്നു. അടുത്തിടെ ഐഒഎസ് ഉപഭോക്താക്കൾക്കായി ചാറ്റ്ജിപിടി ആപ്പും പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button