
കട്ടപ്പന: കട്ടപ്പനയിൽ വീണ്ടും നിരോധിത പാൻ മസാലകൾ പിടികൂടി. നൂറോളം പാക്കറ്റ് പാൻമസാലയും പുകയില ഉല്പന്നങ്ങളുമാണ് പിടികൂടിയത്.
കട്ടപ്പന കുന്തളംപാറ റോഡിൽ ആളില്ലാതിരുന്ന കടയ്ക്കു മുന്നിൽ നിന്ന് സഞ്ചിയിൽ കെട്ടിയ നിലയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ കണ്ടെത്തിയത്.
അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തവണ കട്ടപ്പനയിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നും ചില വ്യാപാരികളുടെ ഗോഡൗണിൽ നിന്നും ആയിരക്കണക്കിന് പാക്കറ്റ് പാൻ മസാലകൾ പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇന്നലെ പിടികൂടിയ പാൻ മസാലകൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു കളഞ്ഞു.
പുകയില ഉൽപ്പന്നങ്ങൾക്കു പുറമെ നിരോധിത പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി കുറ്റക്കാർക്കെതിരെ പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments