കരുവാരക്കുണ്ട് മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നു: തിരച്ചിൽ ആരംഭിച്ചു

കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത്

മലപ്പുറം: കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നു. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത്.

Read Also : ബൈ​ക്ക് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വിന് ദാരുണാന്ത്യം: ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

മല കാണാനെത്തിയ മൂന്ന് പേരിൽ രണ്ട് പേർക്ക് ഇറങ്ങാൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം. തിരച്ചിൽ നടത്താനായി അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Read Also : ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് സന്ദീപാനന്ദ ഗിരി

ചെരികൂമ്പൻ മല എന്ന സ്ഥലത്താണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. കരുവാരക്കുണ്ട് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. യാസീം, അഞ്ജൽ എന്നിവരാണ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി.

Share
Leave a Comment