ചരിത്രം തിരുത്തുന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കുമെന്ന് നിർണ്ണായകമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് . ഈ ചെങ്കോൽ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാർക്ക് അധികാരം കൈമാറിയതിന്റെ അടയാളമാണ്.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ബ്രിട്ടീഷുകാർ കൈമാറിയതായിരുന്നു ഇത്. നീതി എന്നർത്ഥം വരുന്ന “സെമ്മായി” എന്ന തമിഴ് വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു പ്രധാനമന്ത്രി നെഹ്‌റുവിനോട് ചോദിച്ച ലളിതമായ ഒരു ചോദ്യത്തോടെ യാണ് അധികാര കൈമാറ്റത്തിന്റെ ചെങ്കോൽ ചരിത്രം തുടങ്ങുന്നത്.സെങ്കോൾ എന്നായിരുന്നു തമിഴ്വാക്കിൽ അന്ന് അധികാര കൈമാറ്റത്തിന്റെ ഈ സുവർണ്ണ അടയാളത്തേ പേരിട്ട് വിളിച്ചത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അധികാര കൈമാറ്റം എങ്ങിനെ ആയിരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് മൗണ്ട് ബാറ്റൺ ജവഹർലാൽ നെഹ്രുവിനോട് ചോദിച്ചിരുന്നു. അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ ഒരു പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നെഹ്‌റു പിന്നീട് ഉപദേശത്തിനായി രാജ്യത്തിന്റെ അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സമീപിച്ചു.രാജഗോപാലാചാരി പ്രധാനമന്ത്രി നെഹ്‌റുവിനോട് പറഞ്ഞു. ഇത് നെഹ്രു മൗണ്ട് ബാറ്റണോട് പറഞ്ഞു.
തുടർന്ന് ചരിത്രമുഹൂർത്തത്തിനായി ഒരു ചെങ്കോൽ ക്രമീകരിക്കാൻ രാജഗോപാലാചാരിട് നിർദ്ദേശിക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോൽ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തെ അഭിമുഖീകരിച്ച രാജാജി ഇന്നത്തെ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ദൗത്യം ഏറ്റെടുത്തു. തിരുവടുതുരൈ മഠാധിപതിയുടെ നിർദ്ദേശനുസരണം അന്നത്തെ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ചെങ്കോൽ നിർമ്മിച്ചത്.
അഞ്ചടി നീളമുള്ള ഇതിന് മുകളിൽ നീതിയുടെ പ്രതീകമായ ഒരു ‘നന്തി’ കാളയുണ്ട്. മഠത്തിലെ ഒരു മുതിർന്ന പുരോഹിതൻ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണിന് കാണിക്കാൻ നല്കി. സംഗതി ഉഗ്രൻ എന്ന മൗണ്ട് ബാറ്റൺ അഭിപ്രായപ്പെട്ടതോടെ ചെങ്കോൽ തിരികെ വാങ്ങുകയും പിന്നീട് ഗംഗാ ജലം തളിച്ച് അത് പൂജിക്കുകയുമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അർദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പ് ഇത് നെഹ്രുവിനു കൈമാറുകയായിരുന്നു.
പ്രധാനമന്ത്രി നെഹ്‌റു ചെങ്കോൽ ഏറ്റുവാങ്ങുമ്പോൾ ഒരു പ്രത്യേക ഗാനം ആലപിക്കുകയും ചെയ്തു.സെങ്കോളി‘ന്റെ ചരിത്രവും പ്രാധാന്യവും പലർക്കും അറിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പുതിയ പാർലമെന്റിൽ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments