കണിയപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22) ആണ് മരിച്ചത്. കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരിച്ചിരുന്നു.
Read Also : കാട്ടുപന്നികളെ തുരത്താൻ പുതിയ മാർഗ്ഗം വികസിപ്പിച്ച് വിരിഞ്ചിപുരം കാർഷിക ഗവേഷണ കേന്ദ്രം
അനുവിന്റെ നാലുദിവസം പ്രായമുള്ള കുഞ്ഞ്, അനുവിന്റെ മാതാവ് ശോഭ, ഓട്ടോഡ്രൈവർ സുനിൽകുമാർ എന്നിവർ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.
മൃതദേഹം സംസ്കരിച്ചു.
Post Your Comments