Latest NewsNewsTechnology

ആകർഷകമായ വിലയിൽ നോക്കിയ സി32 വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്

6.5 ഇഞ്ച് കർവ്ഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സ്മാർട്ട്ഫോൺ പ്രേമികളുടെ ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഹാൻഡ്സെറ്റ് വിപണിയിലെത്തി. 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന നോക്കിയ സി32 സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഈ ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.5 ഇഞ്ച് കർവ്ഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. 50 മെഗാപിക്സൽ ഇരട്ട പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 5.2 ബ്ലൂടൂത്ത് വേർഷനും, ടൈപ്പ് സി യുഎസ്ബി പോർട്ടും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിക്കെതിരായ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രധാനമായും മൂന്ന് നിറങ്ങളിലാണ് നോക്കിയ സി32 പുറത്തിറക്കിയിട്ടുള്ളത്. ബീച്ച് പിങ്ക്, ചാർക്കോൾ, മിന്റ് തുടങ്ങിയവയാണ് കളർ വേരിയന്റുകൾ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ വില 8,999 രൂപയും, 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 9,499 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button