കൊച്ചി: പ്രബുദ്ധ കേരളത്തില്‍ ഇന്നും ഒരു കൂട്ടം ആളുകള്‍ നിറത്തിന്റെയും ജാതിയുടെയും പേരില്‍ മാറ്റി നിര്‍ത്തലുകളും അവഗണനകളും നേരിടുന്നുവെന്ന്
മോഡലും ഫാഷന്‍ ഇന്‍ഫ്ളുവന്‍സറും ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയുമായ അഭിരാമി കൃഷ്ണന്‍. പ്രിവിലേജ്ഡ് ആയ സമൂഹത്തെ മാറ്റി നിര്‍ത്തിയാല്‍ ഇന്നും ഒട്ടും പ്രിവിലേജ് ഇല്ലാത്ത ഒരു കൂട്ടം ആളുകള്‍ നിറത്തിന്റെ പേരില്‍ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തലുകളും അവഗണകളും നേരിടുന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അഭിരാമി.
‘വേര്‍തിരിവുകള്‍ ഇല്ലാത്താക്കുകയും കുട്ടികളെ നല്ലത് പറഞ്ഞ് പഠിപ്പിക്കുകയും ചെയ്യേണ്ട സ്‌കൂളുകളില്‍ പോലും ഇന്നും യൂത്ത് ഫെസ്റ്റിവലുകളോ, പരിപാടികളോ നടക്കുമ്പോള്‍ മുഖം ,മുഴുവന്‍ പുട്ടിയടിച്ച് കുട്ടിയുടെ സ്‌കിന്‍ ടോണ്‍ പോലും മനസിലാവാത്ത വിധം ആണ് അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ നിറത്തോടെ കുട്ടികളെ പോലും അവതരിപ്പിക്കുവാന്‍ ഇപ്പോഴും ധൈര്യം വന്നിട്ടില്ല’ അഭിരാമി പറയുന്നു.
Post Your Comments