KottayamKeralaNattuvarthaLatest NewsNews

വീ​ട്ടി​ലി​രു​ന്ന് ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​പാ​ടി​യതിന്റെ വിരോധത്തിൽ അ​യ​ല്‍വാ​സി​യെ വധിക്കാന്‍ ശ്ര​മം : യുവാവ് അറസ്റ്റിൽ

അ​തി​ര​മ്പു​ഴ പ്രി​യ​ദ​ര്‍ശ​നി കോ​ള​നി വീ​ട്ടു​ന​മ്പ​ര്‍ 123ല്‍ ​മ​നോ​ജി(46)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഏ​റ്റു​മാ​നൂ​ര്‍: അ​യ​ല്‍വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​തി​ര​മ്പു​ഴ പ്രി​യ​ദ​ര്‍ശ​നി കോ​ള​നി വീ​ട്ടു​ന​മ്പ​ര്‍ 123ല്‍ ​മ​നോ​ജി(46)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ പിടിയില്‍: വലയിലായത് പുതിയ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ

അ​തി​ര​മ്പു​ഴ​യി​ല്‍ ക​ഴി​ഞ്ഞ 17-ന് ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ ​അ​യ​ല്‍വാ​സി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലി​രു​ന്ന് ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​പാ​ടി​യ​തി​ലു​ള്ള വി​രോ​ധം മൂ​ലം യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​നോ​ജ് കൈ​യില്‍ ക​രു​തി​യി​രു​ന്ന ക​മ്പി​വ​ടി കൊ​ണ്ട് യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന്, ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു രക്ഷപ്പെട്ടു. കേ​സെ​ടു​ത്ത ഏ​റ്റു​മാ​നൂ​ര്‍ പൊലീ​സ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ മാ​ഞ്ഞൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്എ​ച്ച് ഒ. പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button