CricketLatest NewsNewsIndiaSports

‘ധോണിയെ വെറുക്കണം എങ്കിൽ നിങ്ങൾ ശരിക്കുമൊരു പിശാചാകണം’: ചെന്നൈ നായകനെ പുകഴ്ത്തി ഹാർദിക് പാണ്ഡ്യ

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹാർദിക് പാണ്ഡ്യ. ഇരുവരും ഇന്ത്യൻ ടീമിൽ ഒരുമിച്ച് ഉണ്ടായിരുന്ന കാലം മുതൽ നല്ല ബന്ധമാണ് പരസ്പരം പുലർത്തുന്നത്. ഗുജറാത്തിന്റെ നായകൻ ആയിരുന്നിട്ടും മുംബൈയുടെ മുൻ താരം ആയിരുന്നിട്ടും ചെന്നൈയെയും ധോണിയെയും ഒരുപാട് സ്നേഹിക്കുന്ന ആളാണ് താനെന്ന് ഹാർദിക് പറയുന്നു.

മെയ് 23-ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന്റെ ക്വാളിഫയർ 1-ൽ ധോണിയുടെ സിഎസ്‌കെയ്‌ക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ പാണ്ഡ്യ നയിക്കും. നിർണായക മത്സരത്തിന് മുന്നോടിയായി ധോണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പാണ്ഡ്യ തുറന്നു സംസാരിക്കുന്നു.

താൻ എല്ലായ്പ്പോഴും എംഎസ്‌ഡിയെ സുഹൃത്തായും സഹോദരനായും കണ്ടിട്ടുണ്ടെന്നും ഒരു പിശാശിന് മാത്രമേ യഥാർത്ഥത്തിൽ അയാളെ വെറുക്കാൻ പറ്റൂ എന്നും താരം പറയുന്നു. ‘പലരും മഹി ഗൗരവക്കാരനാണെന്ന് പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ തമാശകൾ പറയാറുണ്ട്, മഹേന്ദ്ര സിംഗ് ധോണിയായിട്ടല്ല ഞാൻ അദ്ദേഹത്തെ കാണുന്നത്. ഞാൻ അദ്ദേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചു, ധാരാളം പോസിറ്റീവ് കാര്യങ്ങൾ. അയാൾ അധികം തമാശകൾ പറയാറില്ല. എന്നാൽ എനിക്ക് അറിയാവുന്ന ധോണി തമാശകൾ പറയുന്നവനും അത് ആസ്വദിക്കുന്നവനുമാണ്. മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ പിശാചാകണം’, പാണ്ഡ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button