ഉപഭോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ തിരുത്താനുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് നൽകുന്നത്. ആർക്കെങ്കിലും തെറ്റായ സന്ദേശങ്ങൾ അയച്ചാൽ, അവ 15 മിനിറ്റിനകം ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാൻ കഴിയുന്നതാണ്.
തെറ്റിപ്പോയെന്ന് തോന്നുന്ന വാക്യങ്ങളും വാക്കുകളും എഡിറ്റ് ബട്ടൺ ഉപയോഗിച്ച് തിരുത്താൻ കഴിയും. കൂടാതെ, സന്ദേശത്തോടൊപ്പം അധികം വാക്കുകൾ കൂട്ടിച്ചേർക്കണമെങ്കിൽ അതിനുള്ള അവസരവും പുതിയ ഫീച്ചറിലൂടെ ലഭിക്കുന്നുണ്ട്. എഡിറ്റ് ചെയ്യേണ്ട സന്ദേശം ടാപ്പ് ചെയ്ത ശേഷം മെനുവിൽ നിന്ന് എഡിറ്റ് ബട്ടൺ തിരഞ്ഞെടുത്ത് ആവശ്യമായ ഭാഗം തിരുത്താവുന്നതാണ്.
ആദ്യ ഘട്ടത്തിൽ ബീറ്റ ഉപഭോക്താക്കൾക്കാണ് എഡിറ്റ് ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചർ അവതരിപ്പിച്ചിരുന്നു.
Post Your Comments