
തിരുവനന്തപുരം:മഴക്കാലമെത്താറായെന്നും അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡ്രൈവര്‍മാരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് കാര്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്. മഴക്കാലത്ത് നിരത്തുകളില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം അല്ലെങ്കില്‍ അക്വാപ്ലെയിനിങ്ങ് എന്നത്. റോഡില്‍ വെള്ളക്കെട്ടുള്ളപ്പോള്‍ അതിന് മുകളിലൂടെ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണ് അപകടം ഒഴിവാക്കാനുള്ള മാര്‍ഗം.
മഴക്കാലത്ത് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി മോട്ടാര്‍ വാഹന വകുപ്പ്
1, മഴക്കാലത്ത് പൊതുവേ വിസിബിലിറ്റി കുറവായിരിക്കും. അതിനാല്‍ റോഡ് മുറിച്ചുകടക്കുമ്പോഴും റോഡില്‍കൂടി നടക്കുമ്പോഴും സൂക്ഷിക്കണം.
2, ഇളംനിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക. ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാന്‍ സഹായിക്കും.
3, റോഡില്‍ വലതുവശം ചേര്‍ന്ന്, അല്ലെങ്കില്‍ ഫുട്ട്പാത്തില്‍ കൂടി നടക്കുക.
4, കുട ചൂടി നടക്കുമ്‌ബോള്‍ റോഡില്‍നിന്ന് പരമാവധി വിട്ടുമാറി നടക്കുക.
5, വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടുവേണം റോഡിലൂടെയോ റോഡരികിലൂടെയോ നടക്കാന്‍.
6, കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ഒരു കുടയില്‍ ഒന്നിലേറെ പേര്‍
7, സൈക്കിള്‍ യാത്രയില്‍ മറ്റൊരാളെ കൂടി ഇരുത്തുന്നത് ഒഴിവാക്കുക.
8, സൈക്കിളില്‍ ത്രെഡുള്ള ടയറുകള്‍, റിഫ്ളക്ടര്‍, ബെല്ല് എന്നിവ കാര്യക്ഷമമായ ബ്രേക്ക്, ലൈറ്റ് എന്നിവയും നല്‍കണം.
9, അതിവേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടതുവശം ചേര്‍ന്ന് ഓടിക്കുക.
10. റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറുവശത്തേക്ക് വിളിക്കരുത്. വശങ്ങള്‍ ശ്രദ്ധിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഇടയുണ്ട്.
Post Your Comments