വിവിധ ആൻഡ്രോയ്ഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ട് പുതിയ മാൽവെയറുകൾ എത്തിയതായി റിപ്പോർട്ട്. ജപ്പാനീസ് മൾട്ടി നാഷണൽ സൈബർ സുരക്ഷ സോഫ്റ്റ്‌വെയർ കമ്പനിയായ ട്രെൻഡ് മൈക്രോയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവികൾ, ടിവി ബോക്സുകൾ എന്നിവയെ ബാധിക്കുന്ന Guerilla എന്ന് വിളിക്കപ്പെടുന്ന മാൽവെയറിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
ആൻഡ്രോയ്ഡ് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ചോർത്തിയെടുക്കാൻ ശേഷിയുള്ളവയാണ് Guerilla മാൽവെയർ. 180- ലധികം രാജ്യങ്ങളിലുള്ള ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ മാൽവെയറിനെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, റഷ്യ, ദക്ഷിണാഫ്രിക്ക, അംഗോള, ഇൻഡോനേഷ്യ തായ്‌ലൻഡ്, ഫിലിപ്പീൻസ്, അർജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ Guerilla മാൽവെയറിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 8.9 ദശലക്ഷം ആൻഡ്രോയ്ഡ് ഉപകരണങ്ങളെ ഇവ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.
Also Read: ‘കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വീട് കൊടുക്കില്ല, ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു’
Guerilla മാൽവെയറുകൾ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ എത്തുന്നതോടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യുകയും, മെസേജുകളിലൂടെ ഒടിടി ആക്സിസ് ചെയ്യുകയും, ഉപഭോക്താക്കൾ അറിയാതെ ഫയലുകൾ ലോഡ് ചെയ്യുന്നതുമായി കണ്ടെത്തിയിട്ടുണ്ട്. ഒരു കമ്പ്യൂട്ടറിനെയോ, നെറ്റ്‌വർക്കിനെയോ, സെർവറിനെയോ ബാധിക്കുന്ന പ്രോഗ്രാം അല്ലെങ്കിൽ കോഡിനെയാണ് മാൽവെയർ എന്ന് പറയുന്നത്.
Post Your Comments