നിഷ്ക്രിയ അക്കൗണ്ടുകൾക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾക്കാണ് ഗൂഗിൾ പൂട്ടിടുന്നത്. അടുത്തിടെ നിഷ്ക്രിയ അക്കൗണ്ട് നയങ്ങളിൽ ഗൂഗിൾ സുപ്രധാനമായ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിഷ്ക്രിയ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ വലിയ തോതിലുള്ള സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അക്കൗണ്ടുകൾ ഇല്ലാതാക്കുമ്പോൾ അവയിൽ സൂക്ഷിച്ചിട്ടുള്ള എല്ലാ ഉള്ളടക്കങ്ങളും നഷ്ടമാകുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ആളുകൾ തമാശയായേ എടുക്കാറുള്ളൂ, എങ്കിലും ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരും: വിമല ശ്രീനിവാസൻ
സുരക്ഷാ അപകടങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് നിഷ്ക്രിയ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നത് ഗുണം ചെയ്യും. ഒരു അക്കൗണ്ട് പ്രവർത്തനരഹിതമാകുമ്പോഴും, അവ ഉപയോഗിക്കാതിരിക്കുമ്പോഴും, സുരക്ഷാ ഭീഷണികൾ നിരീക്ഷിക്കപ്പെടാത്തതിനാലും അത്തരം അക്കൗണ്ടുകളിൽ സുരക്ഷാ വീഴ്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള അക്കൗണ്ടുകൾ പലപ്പോഴും സൈബർ ഭീഷണി നേരിടാറുണ്ട്.
Post Your Comments