തിരുവനന്തപുരം: പാളയം പൊലീസ് ക്വാട്ടേഴ്സില്‍ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. പ്രചരിക്കുന്ന വാർത്തകളിലെ സത്യം കണ്ടെത്തണമെന്ന് കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. പൊലീസ് ക്വാട്ടേഴ്സിൽ നടന്ന അസ്വാഭാവിക മരണത്തിൽ രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയില്ല.
സംഭവത്തിലെ സത്യം അറിയണം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ കുടുംബത്തിന് മനോവിഷമമുണ്ടാക്കിയെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് പാളയത്തെ പൊലീസ് ക്വാട്ടേഴ്സിലെ കിടപ്പ് മുറിയിൽ പെണ്‍കുട്ടിയെ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പിന്നാലെ പെൺകുട്ടി ലഹരിസംഘത്തിന്റെ പിടിയിലായിരുന്നുവെന്ന് വാർത്തകർ പ്രചരിച്ചു. ആരാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നത് എന്നത് ഉള്‍പ്പെടെ കണ്ടെത്തി ദുരൂഹതകൾ നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഇതുവരെയും കൃത്യമായ സൂചനകളൊന്നുമില്ല. പൊലീസുകാരന്റെ മകളായ പതിനാലുകാരിയാണ് പൊലീസ് ക്വാട്ടേഴ്സിൽ വച്ച് മരിച്ചത്.
Post Your Comments